1470-490

സ്വാശ്രയ കോളേജിലെ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം കിട്ടി തുടങ്ങി

നരിക്കുനി: – കോവിഡ് പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജിലെ അധ്യാപക- മറ്റ് ജീവനക്കാർക്ക് കുടിശ്ശിക വരുത്തിയ മാർച്ച് മാസത്തിലെ ശമ്പളം ഇന്നലെ മുതൽ കിട്ടി തുടങ്ങി , കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജിലും , മാർച്ച് മാസത്തിലെ ശമ്പളം വിതരണം ചെയ്തിട്ടില്ലാത്തതിനെ തുടർന്ന് പത്ര-ദൃശ്യമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു, കാരണം വിദ്യാർഥികളുടെ കയ്യിൽനിന്നും, മുൻകൂറായി ആണ് ട്യൂഷൻ ഫീസ് പിരിച്ചെടുത്തത്, ഇതിനെതിരെ സ്വാശ്രയ കോളേജ് അധ്യാപക ജീവനക്കാരുടെ സംഘടന (SFCTSA) സർക്കാർ തലത്തിൽ വലിയ ഇടപെടൽ നടത്തിയതിൻറെ അടിസ്ഥാനത്തിൽ, ഭൂരിപക്ഷo കോളേജിലെ അധ്യാപകർക്കും, മറ്റ് ജീവനക്കാർക്കും ഇന്നലെ മുതൽ ശമ്പളം ലഭിച്ചുതുടങ്ങി. എന്നാൽ ജെഡിടി കോളേജ് വെള്ളിമാടുകുന്ന്, എസ് എൻ കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചേളന്നൂർ, മഹല്ല കോളേജ് മാവൂർ എന്നീ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇതുവരെയും ശമ്പളം ലഭിച്ചില്ലെന്ന് ഇപ്പോഴും പരാതിയുണ്ട്. കുടിശ്ശിക വരുത്തിയ ശമ്പളം ലഭിക്കുവാൻ, കർശന ഇടപെടൽ നടത്തിയ കോഴിക്കോട് ജില്ലാ ലേബർ ഓഫീസർ സന്തോഷിന് SFCTSA പ്രസ്താവനയിലൂടെ നന്ദി അറിയിച്ചു. ഇനിയും ശമ്പളം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് കെ പി പറഞ്ഞു, മറ്റ് സംഘടനാ ഭാരവാഹികളായ പത്മനാഭൻ, ഷിയോ ലാൽ, ഷിനോസ്‌, ഷമീർ, ശ്രദ്ധ സോമരാജ്, മനീഷ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.