1470-490

പാടശേഖരങ്ങളിൽ നെല്ല് സംഭരണം ആരംഭിച്ചു


കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ നെല്ല് സംഭരണം ആരംഭിച്ചു. ചിറ്റംതാഴം യൂണിയൻ കോൾപടവ്, വലിയിടം വട്ടകായൽ, കരിയാംപാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് കൊയ്തെടുക്കുന്ന നെല്ല് സംഭരിക്കുന്നത്. മൂന്നിടങ്ങളിലായി 437 ഏക്കർ കൃഷി ചെയ്തിട്ടുണ്ട്. പഴയന്നൂർ ഫാത്തിമ, പാലക്കാട് സ്നേഹ, കാലടി പവിഴം ഡൈമണ്ട് തുടങ്ങിയ മില്ലുകളാണ് പടവുകളിൽ നിന്ന് നെല്ല് സംഭരിച്ച് കൊണ്ടു പോകുന്നത്. 26.95 രൂപയാണ് ഒരു കിലോ നെല്ലിന് വില ലഭിക്കുന്നത്. പതിമൂന്ന് കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കുന്നതെന്ന് പാടശേഖര സമിതി അറിയിച്ചു..

Comments are closed.