1470-490

രണ്ട് സോൺ മാത്രം: ഹോട്ട് സ്പോട്ടുകൾ കലക്റ്റർമാർക്ക് വിട്ടു

തിരുവനന്തപുരം : പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളും ഓറഞ്ച് സോണിലായി. കോട്ടയം, ഇടുക്കി ജില്ലകൾ നേരത്തേ ഗ്രീൻ സോണിലായിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ്‌സോണിൽ തുടരും. കണ്ണൂർ-2592, കാസർകോട്-3126, കോഴിക്കോട്-2770, മലപ്പുറം-2465 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ കണക്ക്.

ഓറഞ്ച് മേഖലയിലുള്ള പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകൾ പൂർണമായി അടച്ചിടും. ഒരു പഞ്ചായത്തിനെ ഒറ്റ യൂണിറ്റായാണ് കണക്കാക്കുന്നത്. എന്നാൽ മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലാകുമ്പോൾ വാർഡുകളാണ് അടിസ്ഥാനമാകുന്നത്. കോർപറേഷനിൽ ഡിവിഷനും അടിസ്ഥാനമാകും. വാർഡുകളും, ഡിവിഷനും ഇതേ തരത്തിൽ അടച്ചിടും. ഇതിൽ ഏതൊക്കെ പ്രദേശമാണ് ഹോട്ട്സ്പോട്ട് പരിധിയിൽ വരികയെന്ന് ജില്ലാ ഭരണസംവിധാനം തീരുമാനിക്കും. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Comments are closed.