മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ബ്രിട്ടനിൽ വച്ച് മരിച്ചു.അപസ്മാരം മൂലമാണ് മരിച്ചത്. കോവിഡ് ബാധിച്ചിരുന്നോ എന്ന് പരിശോധിക്കും.
ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാർത്ഥ് ആണ് മരിച്ചത്. സിദ്ധാർത്ഥിന്റെ അച്ഛൻ ഖത്തറിൽ ഡോക്ടറായ പ്രകാശ് ആണ്. വീട്ടിലേക്ക് ഫോൺ വിളി വന്നപ്പോഴാണ് സിദ്ധാർത്ഥ് മരിച്ച വിവരം കുടുംബാംഗങ്ങൾ അറിയുന്നത്.
ഡോ.പ്രകാശും ഭാര്യയും ഖത്തർ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗങ്ങളാണ്. അവിടെയുള്ള പ്രമുഖ സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ് പ്രകാശ്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Comments are closed.