1470-490

ലോക് ഡൗൺ ലംഘനം: റഷീദിന് 14 ദിവസം ക്വാറന്റൈനിൽ കഴിയാം


തലശ്ശേരി: ലോക് ഡൗൺ വിലക്ക് ലംഘിച്ച് നഗരത്തിൽ ബൈക്കിൽ കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി ക്വാറന്റൈൻ സെന്ററിലെക്ക് അയച്ചു.തലശ്ശേരി കായത്ത് റോഡിലെ കോറോത്ത് വളപ്പിൽ അലിയമ്പത്ത് വീട്ടിൽ റഷീദ് (28)നെയാണ് ഇന്ന് വൈകുന്നേരം ജനറൽ ആശുപത്രിക്ക് മുന്നിൽ വെച്ച് സി.ഐ. സനൽ കുമാർ പിടികൂടിയത്. ലോക് ഡൗണിനിടെ നേരത്തെ പല തവണ ടൗണിൽ കറങ്ങിയ ഇയാളെ താക്കീത് ചെയ്ത് വിട്ടിരുന്നു. റഷീദ് സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ഇയാളെ ആംബുലൻസ് വരുത്തി കണ്ണൂരിലെ ക്വാറന്റൈൻ സെന്റെറിലെക്ക് കൊണ്ടു പോയി

Comments are closed.