1470-490

നിയന്ത്രണങ്ങളോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി


ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചെറുകിട നിർമ്മാണ പ്രവൃത്തികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകി. പതിവഴിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിയവർക്കും, മഴയ്ക്ക് മുമ്പ് വീടുകൾ പൊളിച്ച്മേയുന്നവർക്കും നിർമ്മാണം പുനരാരംഭിക്കാവുന്നതാണ്. നിർമ്മാണ പ്രവർത്തന സമഗ്രികൾ നശിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടുള്ള നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പത്തിൽ കൂടുതൽ പേർ നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെടുന്നതിന് ജില്ലാ കളകട്രേറ്റിൽ നിന്ന് അനുമതി വാങ്ങണം.പത്തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനായി അതാത് താലൂക്കിലെ തഹസിൽദാർമാരാണ് അനുമതി നൽകേണ്ടതെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
തൊഴിലാളികളെ ദൂരെ സ്ഥലങ്ങളിൽ നിന്ന് കൊണ്ട് വന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിനായുള്ള അപേക്ഷ ഫോം thrissur.nic.in എന്ന വെബ്സെറ്റിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ c19tcr@gmail.com എന്ന മെയിലിൽ അയക്കാം.
ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചെറുകിട നിർമ്മാണ പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് താലൂക്ക് തലത്തിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തഹസിൽദാർ, അസി. ലേബർ ഓഫീസർ, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരാണ് താലൂക്ക്തല സമിതിയിലെ അംഗങ്ങൾ. നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളോടെ വേണം സംഘടിപ്പിക്കേണ്ടത്. തൊഴിലാളികൾ സാമൂഹിക അകലം പാലിക്കണം, പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുള്ള ആളുകളെ ജോലിക്ക് നിയോഗിക്കാതെ ആവശ്യമായ ചികിത്സ നൽകണം. തൊഴിലാളികൾ നിർബന്ധമായി മാസ്‌ക് ഉപയോഗിക്കണം. തൊഴിലിടങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം. കളക്ട്രേറ്റുമായി ബന്ധപ്പെടേണ്ട നമ്പർ – 0487 2361063, 2361020.
താലൂക്ക് തഹസിൽദാർ, അസി. ലേബർ ഓഫീസർ, യഥാക്രമത്തിൽ
തൃശൂർ -കെ. മധുസൂദനൻ 9447731443, കെ.എസ്. ഷൈമ 8547655468.
തലപ്പിള്ളി – പി.യു. റഫീക്ക് 9447723226, സീനത്ത് 8547655497
കുന്ദംകുളം -പി.ആർ സുധ 8547002060, വി.കെ. റഫീഖ് 8547655488
ചാവക്കാട് – സി.എസ്.രാജേഷ് 9447707350, അബ്ദുൾ ഗഫൂർ 8547655495
മുകുന്ദപുരം -ജെ. മധുസൂദനൻ 9447725259, വി.എൻ ഉണ്ണികൃഷ്ണൻ 8547655498
കൊടുങ്ങല്ലൂർ – കെ. രേഖ 9447702336, സി.ടി.ആശ 8547655499
ചാലക്കുടി – ഇ എൻ രാജു 8547618440, കെ.എൻ. നന്ദകുമാർ 8547655496 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Comments are closed.