1470-490

അരിഷ്ടങ്ങൾ വ്യാകമായി ഉപയോഗിക്കുന്നത് ഹാനീകരം

മദ്യത്തിനു പകരം അരിഷ്ടം: ഹാനികരം

മദ്യത്തിനു പകരം അരിഷ്ടങ്ങൾ കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ ‘ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലഹരി കൂടുതലുള്ള അരിഷ്ടങ്ങളുടെ വിൽപ്പന വ്യാപകമായി വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ’

അരിഷ്ടം അളവിൽ കൂടുതൽ കഴിക്കുന്നത് ദോഷകരമാണ്. പ്രധാനമായും വലിയ തോതിൽ പ്രമേഹം കൂടാൻ കാരണമാകും. മദ്യത്തിന് പകരം ഉപയോഗിക്കുമ്പോൾ 1, 2 കുപ്പിയൊക്കെയാണ് കുടിക്കുന്നത് ‘ ഇത് ലിവർ രോഗത്തിനും കാരണമാകും ഓരോരുത്തരുടെയും അവസ്ഥ നോക്കിയാണ് ഡോക്ടർമാർ മരുന്ന് നിർദേശിക്കുന്നത്. 25 മുതൽ 30 വരെ മില്ലിയാണ് മരുന്നിന്റെ ഒരു ഡോസായി നൽകുന്നത്. ഇത് രോഗാവസ്ഥയ്ക്കനുസരിച്ച് രണ്ടോ മൂന്നോ സമയത്തായാണ് കഴിക്കേണ്ടത്. എട്ടുമുതൽ പത്തുവരെ ശതമാനമാണ് അരിഷ്ടാസവങ്ങളിൽ ആൽക്കഹോളിന്റെ അംശം.

ദിവസം ശരാശരി 75 മുതൽ 90 വരെ മില്ലി മരുന്നാണ് ശരീരത്തിൽ എത്തേണ്ടത്. ഇവയിൽക്കൂടുതൽ ഉപയോഗിക്കുന്നത് കരളിനെ ബാധിക്കും.

അരിഷ്ടങ്ങൾ കൂട്ടിക്കലർത്തി കഴിക്കുന്നത് ശരീരത്തിൽ മോശമായ പ്രതിപ്രവർത്തനങ്ങളുണ്ടാക്കും. കരൾരോഗങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങി വിവിധ രോഗങ്ങൾക്ക് ഇവ കാരണമാകാം. ആയുർവേദ മരുന്നുകൾ ലഹരിയല്ലെന്നു തിരിച്ചറിയണം. ഇവ നിർദേശിക്കപ്പെടാത്ത രീതിയിൽ കൂട്ടിച്ചേർക്കൽ വരുമ്പോഴാണ് ലഹരിയാകുന്നത്. ഡോക്ടർമാർ നൽകുന്ന മരുന്നുകൾ ദുരുപയോഗം ചെയ്യരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി

Comments are closed.