1470-490

മെഡിക്കൽ കോളജ് കിച്ചണ് ആവശ്യങ്ങൾ അറിഞ്ഞെത്തിയ സഹായം

കോഴിക്കോട്: മൂത്തു വിളഞ്ഞ വരിക്കച്ചക്കയും നാടൻ പച്ചമാങ്ങയും ഏത്തക്കായയും ചേനയും ചേമ്പും തേങ്ങയും, വാഴയിലയുമായി ഒരു ഗുഡ്സ് നിറയെ എത്തിയ നാടൻ കാർഷിക വിഭവങ്ങൾ കോഴിക്കോട് മെഡിക്കൽ കോളെജിലെ കമ്യൂണിറ്റി കിച്ചണെ നാട്ടിൻ പുറത്തെ തറവാട്ടടുക്കളയാക്കി മാറ്റി. അഗ്നിശമന സേനയിലെ മിനിസ്റ്റീരിയൽ ജീവനക്കാരനും ജൈവകർഷകനും കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പ്രേംനാഥ് മംഗലശ്ശേരിയാണ് മെഡിക്കൽ കോളെജ് കമ്യൂണിറ്റി കിച്ചണ് നാടൻ മുഖവും രുചിയും നല്കിയത്. കൊളത്തൂർ ഗ്രാമത്തിൽ നിന്നെത്തിച്ച കാർഷിക വിഭവങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ -വി.ആർ രാജേന്ദ്രൻ ഏറ്റുവാങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ: കെ.ജി.സജിത്കുമാർ, എൻ.ജി.ഒ. അസോസിയേഷൻ മെഡിക്കൽ കോളജ് ബ്രാഞ്ച് പ്രസിഡണ്ട് കെ.പി.കൃഷ്ണൻ, സെക്രട്ടറി യു.എസ് വിഷാൽ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.