വിദേശ മലയാളികൾക്ക് ജീവൻ രക്ഷാമരുന്നെത്തും; നോർക്കറൂട്സ് സഹായമൊരുക്കും.

വിദേശത്തുള്ള മലയാളികൾക്ക് ജീവൻ രക്ഷാ മരുന്ന് കേരളത്തിൽ നിന്നും എത്തും. എയർ കാർഗോ വഴി മരുന്നെത്തിക്കാൻ സഹായമൊരുക്കുമെന്ന് നോർക്കറൂട്സ് അറിയിച്ചു.
കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ വിദേശത്തെ മലയാളികളെ സഹായിക്കാൻ നോർക്ക രജിസ്ട്രേഷനും, ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ മുൻപേ അറിയിച്ചിരുന്നു.ഇതിന് തൊട്ടുപിറകെയാണ് ജീവൻ രക്ഷാ മരുന്നെത്തിക്കാൻ എയർ കാർഗോ വഴി സഹായമൊരുക്കുമെന്ന് നോർക്ക റൂട്സും അറിയിച്ചിരിക്കുന്നത്.
വിദേശമലയാളികൾക്ക് ഓൺലൈൻ മുഖേനയും ടെലിഫോൺ മുഖനേയും കേരളത്തിലെ ഡോക്ടർമാരുടെ സേവനം തേടാൻ അവസരമൊരുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Comments are closed.