1470-490

വിദേശ മദ്യം പിടിച്ച കേസിൽ പ്രതിയായ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു.

വിദേശ മദ്യം പിടിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പഴഞ്ഞി കരിയാമ്പ്ര മണ്ടുംമ്പാൽ ഷിബു എന്ന ഷിബുസിംഗിനെയാണ് (40) സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തെക്കെപുറത്ത് പണി തീരാത്ത വീട്ടിൽ നിന്നും 23 ലിറ്റർ വിദേശ മദ്യം പിടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. തൃശ്ശൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി  വധശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഷിബു, പ്രതിയാണ്  പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഗുരുവായൂരിലെ ഒരു ഫ്ലാറ്റിൽ നിന്നും   സാഹസീകമായാണ് പോലീസ് പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർ ഇ. ബാബു, എ.എസ്.ഐ.തോമസ്, സിപിഒ മാരായ സുമേഷ്, മെൽവിൻ, വൈശാഖ്, അനൂപ്, ഹരികൃഷ്ണൻ, ഇക്ബാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത്  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Comments are closed.