ഭക്ഷ്യവിഷബാധ സഹോദരങ്ങളുടെ നില തൃപ്തികരം

കോട്ടക്കൽ: ഭക്ഷ്യവിഷബാധ യേറ്റ് ബാലിക മരിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന സഹോദരങ്ങളുടെ ആരോഗ്യനില തൃപ്തികരം. കൽപകഞ്ചേരി കാവപ്പുര സ്വദേശി കരിമ്പും കണ്ടത്തിൽ സൈനുദ്ധീൻ മകൾ അംന ഫാത്തിമയാണ് (6) ഭക്ഷ്യവിഷബാധയേറ്റു മരിച്ചത്. കോട്ടക്കൽ മദ്രസ്സു പാടിയിലെ മാതാവിൻ്റെ വീട്ടിൽ വിരുന്ന വന്നതായിരുന്നു അവർ. രണ്ടു ദിവസം മുമ്പുണ്ടാക്കിയ ബിരിയാണിയും മറ്റും കഴിച്ചതാണ് വിഷബാധക്കു കാരണമെന്നാണ് പ്രാധമിക കണ്ടെത്തൽ .കൂടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദരങ്ങളുടെ രണ്ടു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അതികൃതർ അറിയിച്ചു.
Comments are closed.