1470-490

കിണറിന്റെ കൈവരികൾ ശരിയാക്കി ബിജെപി പ്രവർത്തകർ

പഴയന്നൂർ:പഴയന്നൂർ പുത്തിരിത്തറയിലെ പഞ്ചായത്ത് കിണർ ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ തല്ലി പൊളിച്ചു കളഞ്ഞിട്ട് 4 മാസമായി പഞ്ചായത്തിലും വാർഡ്‌ മെമ്പർക്കും പരാതി നൽകിയിട്ടും ഇതുവരെ കിണറിന്റെ കൈവരികൾ നന്നാക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് പഴയന്നൂർ ബിജെപി പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുത്തിരിത്തറയിലെ ബിജെപി പ്രവർത്തകർ ചേർന്ന് കിണറിലെ കൈവരിയുടെ അറ്റകുറ്റപണികൾ നടത്തി. ബിജെപി പഴയന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ,സെക്രട്ടറി സജ്ജിത്ത്തങ്കപ്പൻ, ബൂത്ത് പ്രസിഡന്റ് മുരളി,സെക്രട്ടറി പ്രകാശൻ എന്നിവർ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Comments are closed.