1470-490

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം: സി.പി.ഐ.

നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല പൈയേ കണ്ടിനിരത്തരിയത്ത് ഗോപാലൻ്റെ വാഴകൃഷി വെട്ടിനശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ.പി. ഗവാസ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് ഗോപാലൻ്റെ പാകമായതുൾപ്പെടെ എഴുപതോളം വാഴകൾ വെട്ടിനശിപ്പിക്കപ്പെട്ടത്.സാമുഹ്യ വിരുന്ധരായ പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ‘ നരിപ്പറ്റ ലോക്കൽ കമ്മറ്റി പോലീസിനോട് ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി എം. സുനിൽ, നേതാക്കളായ സി.പി. കുഞ്ഞിരാമൻ, പി.കെ.അജിത, പി.രജീഷ് ,റീജ അനിൽ എന്നിവർ കൃഷിസ്ഥലം സന്ദർശിച്ചു.

Comments are closed.