തയ്യൽ തൊഴിലാളികൾക്കായി 53.6 കോടി

ലോക് ഡൌൺ പ്രഖ്യപനത്തെ തുടർന്ന് പ്രതിസന്ധിയിലായ തയ്യൽ തൊഴിലാളികൾക്ക് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 53.6 കോടി രൂപ അനുവദിച്ചു. ഓരോരുത്തർക്കും 1000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും സാമൂഹിക സുരക്ഷാ പെൻഷൻ/ക്ഷേമ പെൻഷൻ ലഭിക്കാത്തതുമായ എല്ലാ തൊഴിലാളികൾക്കും 1000 രൂപ വിതം ധനസഹായത്തിന് അർഹതയുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ മുഖേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമായിട്ടുള്ളതിൽ 104670 തൊഴിലാളികൾക്കായി 104670000 രൂപ വിതരണം ചെയ്തു. ഒന്നാം ഘട്ടത്തിൽ 63081 പേർക്കും രണ്ടാം ഘട്ടത്തിൽ 41589 പേർക്കുമായാണ് തുക കൈമാറിയത്.ബാങ്ക് അക്കൌണ്ട് വിവരങ്ങൾ സമർപ്പിച്ചിട്ടില്ലാത്ത തൊഴിലാളികൾ ആനുകൂല്യം ലഭിക്കുന്നതിനായി www.welfare.in എന്ന വെബ്‌സൈറ്റ് മുഖേന (apply for benefits/scheme/covid19 ധനസഹായത്തിനുള്ള അപേക്ഷ ) അപേക്ഷിക്കേണ്ടതാണ്. ആധാർ നമ്പർ, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ, ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ്/ക്ഷേമനിധി പാസ്ബുക്ക്/ക്ഷേമനിധി തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് ജില്ലാ ഓഫീസുകളിൽ തപാലിലൂടെയോ, ട്രേഡ് യൂണിയൻ മുഖേനയോ ലോക് ഡൗണുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ ഓഫീസറുടെ 9142178787 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Comments are closed.