1470-490

അൻപത് ലിറ്റർ വാഷ് പിടികൂടി


പരപ്പനങ്ങാടി: ലോക്ക് ഡൗണിൽ ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടിയതോട് കൂടി കള്ളവാറ്റ് വ്യാപകമാണെന്ന പരാതിയെ തുടർന്ന് പരപ്പനങ്ങാടി പോലീസ് നടത്തിയ തിരച്ചിലിൽ വ്യാവസായിക അടിസ്ഥാനത്തിൽ വാറ്റ് ചാരായം നിർമ്മിക്കുവാനായി സൂക്ഷിച്ചിരുന്ന അൻപത് ലിറ്ററോളം വാഷ് പിടിക്കൂടി.വളിക്കുന്ന്, അത്താണിക്കലിൽ വെള്ളേപ്പാടത്ത് ഓവുചാലിന്റെ താഴെയായി എണ്ണ പാട്ടകളിൽ ഒളിപ്പിച്ച നിലയിലുള്ള വാഷ് ആണ് പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട വരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും, നിരവധി അബ്കാരി കേസുകളിൽ പെട്ട ഒരു സംഘവുമായി ഇവർക്ക് ബന്ധം ഉള്ളതായി സംശയിക്കുന്നതായായും, പ്രതികളെയെല്ലാം തന്നെ ഉടൻ പിടികൂടാൻ ആവും എന്നും പോലീസ് അറിയിച്ചു.ഡിവൈഎസ്പി സുരേഷ് ബാബുവിന്ന് ലഭിച്ച രഹസ്യവിവരെത്തെ തുടർന്ന് പരപ്പനങ്ങാടി അഡീഷണൽ എസ്.ഐ സുരേഷ് കുമാർ ,സി പി ഒ മാരായ രാജേഷ്, രാജാമണി, ജിഷോർ, സനൽ എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ തിരിച്ചിലിൽ ആണ് വാഷ് സംഭരണം കണ്ടെടുത്തത്.

Comments are closed.