1470-490

ചാരായം വാറ്റുന്നതിനിടെ രണ്ടു പേരെ പോലീസ് പിടികൂടി.

തൈക്കാട്ടുശ്ശേരി പനയംപാടത്തുനിന്ന് ചാരായം വാറ്റുന്നതിനിടെ രണ്ടു പേരെ പോലീസ് പിടികൂടി.
പനയം പാടം കിളവൻ പറമ്പിൽ സുബിത്ത്(36)
നടുവിൽ വിട്ടിൽ ഷിനിൽകുമാർ(37)
എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്. കിളവൻ പറമ്പിൽ സുബിത്തിന്റെ വീട്ടിലെ അടുക്കളയിൽചാരായം വാറ്റുനതിടെയാണ് ഇരുവരെയും പിടികൂടിയത്.
ചാരായം വാറ്റാൻ ഉപയോഗിച്ച കുക്കറും വാഷും മറ്റുപകരണങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പനയം പാടം മേഖലയിൽ ചാരായം വാറ്റ് നടക്കുന്നതായി ഒല്ലൂർ എസ്. എച്ച്. ഒ. അജിത് കുമാർ ഐപിഎസിന്ന് ലഭിച്ചരഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ ബെന്നി ജേക്കബ്, സബ് ഇൻസ്പെക്ടർമാരായ എസ്.സിനോജ്, വിജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്ചാരായം വാറ്റ് പിടി കൂടിയത് .

Comments are closed.