1470-490

എസ്.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മലപ്പുറം: കായംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസ്സനെ വധിക്കാൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമന്നാവശ്യപ്പെട്ട് മലപ്പുറം എസ് പി ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. സുഹൈൽ ഹസനെ വധിക്കാൻ ശ്രമിച്ചവരെ ലോക് ഡൗൺ സമയത്ത് അറസ്റ്റ് ചെയ്യാൻ നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ അറസ്റ്റ് ചെയ്യാത്തത് പോലീസ് ഒത്തുകളിക്കുന്നതിൻ്റെ തെളിവാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ നൗഫൽ ബാബു, സി കെ ഹാരിസ്, ജില്ലാ പ്രസിഡൻ്റ് ഷാജി പച്ചേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Comments are closed.