1470-490

പ്രതിരോധ കുത്തിവെപ്പുകൾ പുനരാരംഭിച്ചു


തൃശൂർ കോവിഡ് 19 അടിയന്തര സാഹചര്യം മൂലം നിർത്തിവച്ചിരുന്ന പ്രതിരോധ കുത്തിവെപ്പുകൾ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുനരാരംഭിച്ചു. ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് പ്രോഗ്രാം പുനരാരംഭിച്ചത്. ആശാപ്രവർത്തകർ നൽകിയ ലിസ്റ്റിൽ നിന്ന് അഞ്ച് കുട്ടികൾ വീതമുള്ള ഗ്രുപ്പുകളായി തിരിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പരിശോധിച്ച് രക്ഷിതാക്കളെ മുൻകൂട്ടി അറിയിച്ച് അരമണിക്കൂർ വീതമുള്ള സെഷനുകളായി രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് കുത്തിവെപ്പ് നടത്തിയത്. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരായ ഡോ.കേതുൽ പ്രമോദ്, ഡോ. എ. ജെ. കരുൺ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി.ഹനീഷ്‌കുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്മാരായ സി. ഐ. സീനത്ത് ബീവി, കെ. ബി. രമ്യ, ഇ. എം. മായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. എ. ജിതിൻ, പി.എം.വിദ്യാസാഗർ ആശപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Comments are closed.