ചാവക്കാട് പോലീസ് സ്‌റ്റേഷന് മുന്നിൽ നിൽപ്പ് സമരം….

ചാവക്കാട്: കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് നേതാവ് സുഹൈലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്‌റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.പി മുനാഷ്, ജന.സെക്രട്ടറി കെ.ബി സുബീഷ്, മണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
Comments are closed.