1470-490

അങ്കണവാടി പ്രവർത്തകർ അരിയും പച്ചക്കറിയും നൽകി


കടങ്ങോട് പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേക്കു ഒരു ചാക്ക് അരിയും പച്ചക്കറികളും സംഭാവന നൽകി. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജലീൽ ആദൂർ, യുവജന ക്ഷേമബോഡ് കോർഡിനേറ്റർ അനുഷ് സി മോഹൻ എന്നിവർ ചേർന്ന് അങ്കണവാടി പ്രവർത്തകരായ സരസ്വതി ടീച്ചർ, ലളിത എന്നിവരിൽ നിന്നും ഭക്ഷ്യവസ്തുക്കൾ സ്വീകരിച്ചു. കടങ്ങോട് പഞ്ചായത്തിലെ മുഴുവൻ അങ്കണവാടി പ്രവർത്തകരും ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് ഉറപ്പു നൽകിയതായും ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജലീൽ ആദൂർ പറഞ്ഞു.

Comments are closed.