1470-490

ജില്ല കടക്കാൻ ഇവർക്കേ അനുമതിയുള്ളൂ

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ കോട്ടയം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്തേക്കോ തിരികെയോ യാത്ര ചെയ്യുന്നതിന് അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രസവ ചികിത്സ ആവശ്യമുള്ള ഗര്‍ഭിണികള്‍, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടോ മരണാസന്നരായ അടുത്ത ബന്ധുക്കളെ ശുശ്രൂഷിക്കുന്നതിനോ യാത്ര ചെയ്യേണ്ടവര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടവര്‍ എന്നിവര്‍ക്കാണ് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുക.

Comments are closed.