1470-490

സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിച്ച് ജില്ല എൻ എസ് എസ്..

കൊറോണക്കാലത്ത് സേവന രംഗത്ത് കർമ നിരതരായവരെ ആദരിച്ച് എൻ എസ് എസ് വളണ്ടിയർമാർ .
ആരോഗ്യമേഖല , പോലീസ് ഫയർ ഫോഴ്സ് , കമ്യുണിറ്റി കിച്ചണിലെ വളണ്ടിയർമാർ തുടങ്ങി വിവിധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്വന്തം രക്ഷിതാക്കളെയും , കുടുംബാംഗങ്ങളെയും , അയൽവാസികളെയുമാണ് വളണ്ടിയർമാർ ആദരിച്ചത് . പൊതു സമുഹം പലപ്പോഴും ശ്രദ്ധിക്കാതെ പോവുന്ന പല സന്നദ്ധ പ്രവർത്തകരെയും കുട്ടികൾ തിരിച്ചറിഞ്ഞ് ആദരവ് നൽകിയത് വേറിട്ട അനുദവമാണ് നൽകിയത് . ജില്ലയിലെ 13900 വളണ്ടിയർമാർ പരിപാടിയുടെ ഭാഗമായി. ജില്ല കോ ഓർഡിനേറ്റർ എസ് . ശ്രീചിത്ത്, എം സതീഷ് കുമാർ , റഫീക്ക് . കെ. എൻ, മിനി . എ.പി എന്നിവർ നേതൃത്വം നൽകുന്നു.

Comments are closed.