1470-490

നരിക്കുനി – ഒടുപാറ റോഡിൽ ജപ്പാൻ വെള്ളം പാടത്തേക്ക്

നരിക്കുനി – ഒടുപാറ റോഡിൽ ജപ്പാൻ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ പരന്നോഴുകുന്ന നിലയിൽ


നരിക്കുനി: നെടിയനാട് കൊട്ടയോട്ട് ജുമാ മസ്ജിദിന് സമീപം ഒടുപാറ റോഡിൽ ജപ്പാൻ പൈപ്പ് പൊട്ടി വെള്ളം പാടങ്ങളിലേക്ക് ഒഴുകുന്നു, ഒരാഴ്ചയായി ഇവിടെ പൈപ്പ് പൊട്ടിയിട്ട് അധികൃതരെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും ഇതുവരെ പൊട്ടിയ പൈപ്പ് ശരിയാക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല, പൈപ്പ് പൂട്ടാത്തത് കാരണം വെള്ളം പരന്നൊഴുകുന്നതിനാൽ റോഡ് തകർന്നിരിക്കുകയാണ്, വെള്ളം പാടത്തേക്ക് ഒഴുകുന്നത് കാരണം പാടം ഉഴുകാൻ കഴിയാതെ കർഷകരും ബുദ്ധിമുട്ടിലാ യിരിക്കുന്നു ,എത്രയും പെട്ടന്ന് പൈപ്പ് അടയക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നരിക്കുനി – ഒടുപാറ റോഡ് തകരുമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Comments are closed.