മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസുകൾ വിതരണം ചെയ്തു

കോവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അതി കഠിനമായ ചൂടിലും സേവനം അനുഷ്ഠിക്കുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി സൺ ഗ്ലാസുകൾ വിതരണം ചെയ്തു. ജില്ലയിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 25 എൻഫോർസ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർക്കാണ് സൺഗ്ലാസുകൾ വിതരണം ചെയ്തത്. തൃശ്ശൂർ ഡി റ്റി സി ഓഫീസിൽ നടന്ന വിതരണ ചടങ്ങിൽ ടി.ബി. യെനു ഒപ്ടിക്കൽസ് മാനേജിഗ് ഡയറക്ടർ യാസർ സിദ്ധിക,് തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം. സുരേഷിന് സൺഗ്ലാസുകൾ കൈമാറി. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഷാജി മാധവൻ, എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഒ. കെ അനിൽ, തൃശ്ശൂർ ജോയിന്റ് ആർ ടി ഒ ശ്രീപ്രകാശ് എന്നിവർ വിതരണവേളയിൽ സാന്നിഹിതരായി. ലോക്ക്ഡൗൺ അയവു വരുത്തിയ സ്ഥലങ്ങളിൽ മോട്ടോർ വാഹന നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശനനടപടികൾ സ്വീകരിക്കാൻ ആർ ടി ഒ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Comments are closed.