1470-490

കാരുണ്യസ്പർശമായി വാർഡ് മെമ്പറും ഭർത്താവും

കോട്ടക്കൽ: ഒതുക്കുങ്ങൽ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ റുഖിയ നാസറും ഭർത്താവ് എസ്.ഡി.പി.ഐ കോട്ടക്കൽ മേഖല പ്രസിഡണ്ട് കോറാടൻ നാസറും കാരുണ്യസ്പർശമായിരിക്കയാണ്. തൻ്റെ വാഡിലെ കുടുംബത്തിന് വീടുവെച്ചു കൊടുത്ത് അവർക്ക് സാന്ത്വനമായി. ലോക്ഡൗണിൻ്റെ പ്രതിസന്ധിക്കിടയിൽ തനിക്കും  കുടുംബത്തിനു തല ചായ്ക്കാനായി ഒരിടം കിട്ടിയതിലുള്ള സന്തോഷത്തിലാണ് കുടുംബം. വീടിൻ്റെ താക്കോൽധാനം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി നിർവ്വഹിച്ചു ചടങ്ങിൽ പൊന്മള ഗ്രാമ പഞ്ചായത്തു മെമ്പർ എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡണ്ട് എം.പി.മുസ്ഥ മാസ്റ്റർ, നാസർകോനടൻ എന്നിവർ പങ്കെടുത്തു. 

Comments are closed.