1470-490

മണപ്പുറം ഫൗണ്ടേഷൻ ഭൗമദിനം ആചരിച്ചു

മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വലപാട് ഗ്രാമ പഞ്ചായത്ത്, ലയൺസ് ക്ലബ്, വലപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുമായി സഹകരിച്ച് ലോക ഭൗമ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കൊതകുളം കുളത്തിന്റെ ചുറ്റും കണിക്കൊന്നകൾ നട്ടു പിടിപ്പിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷജിത് കുമാർ അധ്യക്ഷനായ പരിപാടിയുടെ ഉൽഘാടനം മണപ്പുറം ഫിനാൻസ് കോ പ്രമോട്ടറും, ലയൺസ് ക്ലബ് ഇന്റർനാഷണൽ ലീഡർഷിപ്പ് ചെയർപേഴ്സണുമായ ശ്രീമതി. സുഷമ നന്ദകുമാർ നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ഷൈൻ, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ശ്രീ.ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ജി. എം.സനോജ് ഹേർബർട്, സുഭാഷ് രവി, ലയൺസ് ക്ലബ് പ്രതിനിധികളായ, ശ്രീ.അജിത്ത്, ശ്രീ.ആന്റണി.എ.എ, അഷ്റഫ്.കേ. എം, ബാലു. സി.പീ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ.ഷാജി ചാലിശ്ശേരി, എന്നിവർ സംബന്ധിച്ചു.

Comments are closed.