1470-490

ലോക് ഡൗൺ കാലത്തെ കലാസൃഷ്ടികൾ..

കോവിഡ് 19 ലോക് ഡൗൺ കാലത്ത് വീട്ടിൽ മനോഹരമായ കലാസൃഷ്ടികൾ കൊണ്ട് നിറയ്ക്കുകയാണ് ഒരു ബിരുദ വിദ്യാർഥിനി. ഒരു മാസത്തോളമായ ലോക്ഡൗൺ കാലം കൊണ്ട് തീർത്തും വ്യത്യസ്തങ്ങളായ നിരവധി കലാസൃഷ്ടികളാണ് മൂന്നുമുറി അച്ചങ്ങാടൻ രഘുവിന്റെയും മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂൾ അധ്യാപികയായ ഷൈജയുടെയും മകളായ ആദിത്യ തീർത്തിരിക്കുന്നത്. ഇരിങ്ങാലക്കുട സെൻറ്. ജോസഫ് കോളേജിലെ ബോട്ടണി ബിരുദ വിദ്യാർഥിനിയാണ് ആദിത്യ. പാഴ് വസ്തുക്കൾ മനോഹരമായ കലാസൃഷ്ടികൾ ആക്കി മാറ്റുന്നതാണ് ഈ വിദ്യാർഥിനിക്ക് ഏറെ ഇഷ്ടം. ഒഴിഞ്ഞ കുപ്പികളിലും പാത്രങ്ങളിലും നിരവധി കലാസൃഷ്ടികൾ ഇതിനകം നടത്തിക്കഴിഞ്ഞു. കൂടാതെ പാളയും കുരുത്തോലയും ഉപയോഗിച്ച് നിരവധി കരകൗശലവസ്തുക്കളും ഒരുക്കിയിട്ടുണ്ട്. വർണ്ണ നൂലുകൾ, തുണികൾ എന്നിവ കൊണ്ടെല്ലാം നിരവധി കരകൗശല വസ്തുക്കളും മനോഹരമായ നെറ്റിപ്പട്ടവും ഈ പെൺകുട്ടി നിർമിച്ചിട്ടുണ്ട്. നിർമ്മിക്കുന്ന അലങ്കാരവസ്തുക്കൾ പ്രകൃതി സൗഹൃദം ആക്കുവാൻ കൂടി ഇഷ്ടപ്പെടുന്നയാളാണ് ആദിത്യ . എസ് എൻ ഡി പി യുടെ കുമാരി സംഘം സെക്രട്ടറി, സെൻറ് ജോസഫ് കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ എന്നീ നിലകളിൽ സേവന രംഗത്തും സജീവമായ ആദിത്യക്ക് അച്ഛൻ രഘുവും അമ്മ ഷൈജയും സഹോദരി എട്ടാം ക്ലാസുകാരിയായ അനന്യയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Comments are closed.