1470-490

കൊല്ലത്ത് വീണ്ടും കോവിഡ്

പതിനൊന്നു ദിവസത്തിനു ശേഷം കൊല്ലം ജില്ലയിൽ വീണ്ടും ഒരാൾക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ കുമരംകരിക്കം സ്വദേശിയായ മുപ്പത്തൊന്നുകാരനാണ് രോഗം. തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു മടങ്ങിയ ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇതിനെത്തുടർന്ന് തമിഴ്‌നാട് അതിർത്തി പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ ബി അബ്ദുൽ നാസർ 144 പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ച രാത്രി 12ന് നിരോധനാജ്ഞ നിലവിൽ വന്നു.

സമ്പർക്കത്തിലൂടെയാണ് കുളത്തൂപ്പുഴ സ്വദേശിക്ക് കോവിഡ് ബാധിച്ചത്. ഇയാൾ തമിഴ്നാട്ടിലെ അതിർത്തി പ്രദേശമായ പുളിയംകുടിയിൽ മരണാനന്തര കർമങ്ങളിൽ സംബന്ധിച്ചതായി തമിഴ്നാട് പൊലീസ് വിവരം നൽകിയിരുന്നു. തുടർന്ന് ഞായറാഴ്ച തന്നെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തു. തുടർന്ന് ഇയാളെയും സമ്പർക്കത്തിലുള്ള ബന്ധുവിനെയും ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പരിശോധനാ ഫലം പോസിറ്റീവായതിനാൽ തിങ്കളാഴ്ചയാണ് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Comments are closed.