1470-490

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

കോഴിക്കോട്: കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില  എന്നിവ തടയുന്നതിനായി വടകര സപ്ലൈ ഓഫീസ് പരിധിയില്‍ രൂപീകരിച്ച സ്‌ക്വാഡ് വളയം, വൈക്കിലശ്ശേരി റോഡ്, കളരിയുള്ളതില്‍ ക്ഷേത്രം, വെളുത്തമല ഭാഗങ്ങളില്‍ റെയ്ഡ് നടത്തി. വളയം അങ്ങാടിയിലെ പഴം, പച്ചക്കറിക്കടകളില്‍ അമിത വില ഈടാക്കുന്നതായും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന്  ഇവിടങ്ങളില്‍ പഴത്തിന്റെയും പച്ചക്കറികളുടെയും വില മറ്റിടങ്ങളിലേതുപോലെ കുറപ്പിച്ചു. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചു.   

അളവ് തൂക്ക ഉപകരണം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടു ബോധ്യപ്പെടുന്ന സ്ഥലത്തു വച്ച് തൂക്കുന്നതിനും നിര്‍ദേശിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ  റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സജീഷ് കെ.ടി, നിജിന്‍ ടി.വി, ശ്രീധരന്‍ കെ.കെ., ജീവനക്കാരായ വി.വി പ്രകാശ്, സുനില്‍ കുമാര്‍ എസ്, ശ്രീജിത്ത് കുമാര്‍ കെ.പി. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Comments are closed.