സൗജന്യ റേഷൻ കൈപ്പറ്റിയത് 99.12% പേർ

തൃശൂർ: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗജന്യ റേഷൻ ജില്ലയിൽ കൈപ്പറ്റിയത് 99.12% പേർ. 8.37 ലക്ഷം കാർഡുടമകളിൽ 8.29 ലക്ഷം പേരും ഇതിനകം റേഷൻ കൈപ്പറ്റി. 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റ് എഎവൈ വിഭാഗത്തിൽ 97.6% പേരും കൈപ്പറ്റി. പിഎംജികെഎവൈ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ അരി എഎവൈ കാർഡുടമകളിൽ 76.94% പേരും പിഎച്ച്എച്ച് കാർഡുടമകളിൽ 25% പേരും കൈപ്പറ്റി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് പൊതുവിപണിയിൽ നടത്തിയ പരിശോധനയിൽ 12 ക്രമക്കേടുകൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
Comments are closed.