ഭക്ഷ്യ പ്രതിസന്ധിയെ കരുതിയിരിക്കുക

സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള ഭക്ഷ്യ പ്രതിസന്ധിയെ ഓർമിപ്പിച്ച് മുഖ്യമന്ത്രി ‘
കൃഷി വർധിപ്പിക്കാൻ ശ്രമിക്കണം ഓരോരുത്തരും. പ്രത്യേകിച്ച് യുവാക്കൾ ഈ രംഗത്തേക്ക് കടന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഭക്ഷ്യസ്ഥിതി ഭദ്രമാണെങ്കിലും, പ്രതിസന്ധി തുടർന്നാലുണ്ടാകുന്ന ബുദ്ധിമുട്ട് മുൻകൂട്ടി കാണണം. ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ ഒരു സംഹാരമുഖം രാജ്യത്തും ലോകത്തും കൂടുതൽ രൗദ്രഭാവത്തോടെ പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാൽ നാം അതിനേയും നേരിടേണ്ടവരാണല്ലോ. അന്ന് നാം കരഞ്ഞിരുന്നിട്ട് കാര്യമില്ല. ഇപ്പോൾ മുതലേ നാം അതുമായി ബന്ധപ്പെട്ട കരുതൽ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാടും രാജ്യവും ലോകവും സ്തംഭിച്ചിരിക്കുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളിൽ വലുതായിരിക്കും. നമ്മുടെ സംസ്ഥാനം പല കാര്യങ്ങളിലും മറ്റ് പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ്. അതിന് മാറ്റമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പൂർണതയിൽ എത്തിയിട്ടില്ല. നമുക്ക് ആവശ്യമായ മുഴുവൻ ഭക്ഷ്യധാന്യങ്ങളും ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നതിന് വലിയ പരിമിതിയുണ്ടെന്ന് നമുക്കറിയാം. പക്ഷേ, നമ്മുടെ നാടിൻറെ പ്രത്യേകത ഉൾക്കൊണ്ടുകൊണ്ട് ഈ മഹാമാരിയുടെ രൗദ്രഭാവം ശരിയായ രീതിയിൽ തന്നെ മനസ്സിലാക്കികൊണ്ട് അതിനെ നേരിടാനുള്ള കരുതൽ നടപടികളിലേക്ക് ഇപ്പോൾ തന്നെ കടക്കേണ്ടതായിട്ടുണ്ട്.
Comments are closed.