1470-490

കോവിഡ് :ഒതുക്കുങ്ങൽ ആശങ്കയിൽ

കോട്ടക്കൽ: കഴിഞ്ഞ ദിവസം കോവിഡ് സ് തിരീകരിച്ച ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയുമായി നേരിട്ട് ബന്ധം പുലർത്തിയവർ പഞ്ചായത്തിലെത്തിയതാണ് ആശങ്കക്കു വഴിയൊരുക്കിയത്. ചെന്നൈയിൽ ജൂസുകടയിൽ ജോലി ചെയ്യുകയായിരുന്നു ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി നാട്ടിലേക്ക് ചരക്കു ലോറി മാർഗം കടക്കാൻ ശ്രമിക്കവേ പാലക്കാട് വെച്ച് പോലീസ്  പിടിയിലായിരുന്നു. ഇദ്ദേഹത്തിനു കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ തോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗിയോട് നേരിട്ട് ബന്ധം പുലർത്തിയ രണ്ടു യുവാക്കൾ  പഞ്ചായത്തിലെത്തിയതാണ് ആശങ്കക്കു വഴിയൊരുക്കിയത്. ചെറുകുന്ന്, പൊട്ടിക്കല്ല് സ്വദേശികളാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇ രു വ രു ടെ യും പരിശോധ ഫലം കിട്ടിയിട്ടില്ല. എന്നാൽ ഇരുവരും നാട്ടിലെത്തിയത്  ആരും അതികൃതരെ അറിയിച്ചില്ലായിരുന്നു. ചെവ്വാഴ്ച രാത്രിയാണ് ഇവർ നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിന് കിട്ടിയത് . ഉടടെ രണ്ടു പേരെയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.  ചെറുകുന്ന് സ്വദേശി വീട്ടിലെത്തിയ ശേഷം തൻ്റെ കുടുംബത്തിൽ ബന്ധം പുലർത്തിയതാണ് അതികൃതർക്ക് തലവേദന യാക്കിയത്. ഇവരെ കഞ്ഞിപ്പുരയിൽ നിന്ന് നാട്ടിലെത്തിച്ച ഒട്ടോ ഡ്രൈവറെ ഹോംകോറണ്ടൈനിൽ നിൽകാൻ നിർദ്ദേശം നൽകി. ബുധനാഴ്ച ആരോഗ്യ പ്രവർത്തകർ, പോലീസ് ,പഞ്ചായത്ത് പ്രസിഡണ്ട്, അംഗങ്ങൾ എന്നിവരുടെ അടിയന്തിര യോഗം ചേർന്നു. ഒതുക്കുങ്ങലിൻ്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ മൈക്കിലൂടെ പ്രചരണം നടത്തി. പോലീസിൻ്റെ സഹായത്തോടെ സാമൂഹിക വ്യാപനം തടയുന്ന പ്രത്യേക പദ്ദതികളും യോഗത്തിൽ തീരുമാനിച്ചു. 

Comments are closed.