1470-490

ഗുരുവായൂർ സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടു.

ഗുരുവായൂർ: ഗുരുവായൂർ സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടു. കോട്ടപ്പടി താഴിശേരി സ്വദേശി പരേതനായ പനക്കൽ കുമാരൻ മകൻ ബാബുരാജ് (55 ) ആണ് മരിച്ചത്. ചൊവ്വാഴ്ച യു.എ.ഇ സമയം പകൽ 2.30 ന് ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ദുബായ് ജബൽ അലിയിൽ വ്യാഴാഴ്ച്ച നടക്കും. നാലു ദിവസം മുൻപാണ് അസുഖ ബാധിതനായി ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റെന്റ് എ കാർ കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. 6 മാസം മുമ്പാണ് നാട്ടിൽ വന്നു തിരിച്ചുപോയത്. അമ്മ സുലോചന. ഭാര്യ: ഷീന. മകൻ: ആദർശ് (മെക്കാനിക്കൽ ഡിപ്ലോമ വിദ്യാർഥി). കുന്നംകുളം കിഴൂർ സ്വദേശിയായ ബാബുരാജ് ഒൻപത് വർഷം മുൻപാണ് താഴിശ്ശേരിയിൽ വീട് നിർമ്മിച്ച് താമസമാക്കിയത്.

Comments are closed.