1470-490

കാറും ലോറിയും കൂട്ടിയിടിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം സഞ്ചരിച്ചിരുന്ന കാറും സപ്ലൈകോയുടെ ലോറിയും കൂട്ടിയിടിച്ചു. പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപം വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു  അപകടം. കാറിന് മുന്നിലുണ്ടായിരുന്ന സപ്ലൈകോയുടെ ലോറി പെട്ടെന്ന് യു ടേൺ എടുത്തതോടെ പുറകിൽ വന്ന കാർ ഇടിക്കുകയായിരുന്നു. പിഎസ്‌സി അംഗം  അനിൽകുമാറും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽ കാറിൻറെ മുൻഭാഗം ഭാഗികമായി തകർന്നു.

Comments are closed.