1470-490

അതിർത്തികൾ അടച്ചു; സുരക്ഷ ശക്തം


കാട്ടകാമ്പാൽ പഞ്ചായത്തിലെ മലപ്പുറം ജില്ലാ അതിർത്തികൾ അടച്ച് പോലീസ് സുരക്ഷ ശക്തമാക്കി. മലപ്പുറം ജില്ല റെഡ് സോൺ ആയതോടെ ജില്ലാ അതിർത്തികളായ കാട്ടകാമ്പാൽ സ്രായിൽക്കടവ് പാലം, പെരുന്തുരുത്തി പുളിക്കടവ് പാലം, ഐന്നൂർ ഒതളൂർ ബണ്ട് റോഡ്, കാട്ടകാമ്പാൽ അമ്പലക്കടവ് എന്നിവിടങ്ങളാണ് അടച്ചത്. മലപ്പുറവുമായി അതിർത്തി പങ്കിടുന്ന ഇവിടെ റോഡിൽ കൈവരികൾ കെട്ടിയാണ് ഗതാഗതം തടയുന്നത്. പോലീസ് മുഴുവൻ സമയവും പ്രദേശങ്ങളിലുണ്ട്. മലപ്പുറം ജില്ലയിൽ നിന്നും വരുന്ന നിരവധി ബൈക്ക്, കാർ യാത്രക്കാരെയാണ് രണ്ട് ദിവസങ്ങളിലായി പോലീസ് ഈ ഭാഗങ്ങളിൽ നിന്ന് തിരിച്ചയച്ചത്. തൃശൂർ ജില്ലയിലുള്ളവരെയും അങ്ങോട്ട് കടത്തിവിടുന്നില്ല. കുന്നംകുളം എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിർത്തികളിൽ രണ്ടു ദിവസവും (തിങ്കൾ, ചൊവ്വ) പരിശോധന നടത്തി. മെയ് 3 വരെ അതിർത്തികൾ അടച്ചിട്ട് പരിശോധന കർശനമാക്കുമെന്നും പോലീസ് അറിയിച്ചു.

Comments are closed.