1470-490

ആയുർ രക്ഷാ ക്ലിനിക്കുമായി തലയാദ് ആയുർവേദ ഹോസ്പിറ്റൽ

കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തടയാൻ മനുഷ്യരുടെ പ്രതിരോധ ശേഷി( ഇമ്മ്യൂണിറ്റി) വർധിപ്പിക്കുന്നതിന് ആയുർവേദ വകുപ്പിന്റെ നേതൃത്തത്തിൽ ആരംഭിച്ച ആയുർ രക്ഷാ ക്ലിനിക്. ശ്രദ്ധേയമായിരുന്നു. ലോക്ക് ഡൗണ് കാലത്ത് ജനങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ട പോലീസ്, വില്ലേജ്, പഞ്ചായത്തു, ഫയർ ഫോഴ്സ്, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർക്കും മുതിർന്ന പൗരന്മാർക്കുമാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നത്. 21 ദിവസം തുടർച്ചയായി കഴിക്കണം. പനങ്ങാട് പഞ്ചായത്തിലെ ആയുർ രക്ഷ ക്ലിനിക്കിൽ ഉൽഘാടനം കാന്തലാദ് വില്ലേജ് ഓഫീസർ അനുപമക്ക് ഔഷധ കിറ്റ് നൽകി ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് വി.എം. കമാലാഖി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. ഉസ്മാൻ, മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ടി.കെ.,മെമ്പർ പി.ആർ. സുരേഷ് സംസാരിച്ചു

Comments are closed.