1470-490

കുറ്റിപ്പുറം പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ചെല്ലൂർ അത്താണിക്കൽ പ്രദേശത്തെ നൂറോളം പാവപ്പെട്ട കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ സി. കെ. നാസർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ്‌ മെമ്പർ ടി. സി. ഷമീലക് കിറ്റുകൾ കൈമാറി ഉത്ഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാര സിദ്ധീഖ് അധ്യക്ഷനായ യോഗത്തിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കബീർ കാരിയാട്ട് മുഖ്യാതിഥിയായി. പൊന്നാനി താലൂക്ക പ്രസിഡന്റ് അബ്ദുൽ ഗഫൂർ. വി. പി. സെക്രട്ടറി അബ്ദുൽ റഷീദ്. കെ. പി. ട്രഷറർ സുന്ദരൻ തൈക്കാട് എന്നിവർ പങ്കെടുത്തു. കിറ്റുകൾ വിതരണം ചെയ്യുന്നതിന് വേണ്ടി വളണ്ടിയർമാരായ വി. വി. ആലിക്കുട്ടി, അബ്ദുൽ വാഫിഹ. സി. പി. എന്നിവർ ഏറ്റെടുത്തു.

Comments are closed.