1470-490

യുഎയില്‍ ആരും പട്ടിണി കിടക്കില്ല

ദുബൈ: കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കില്ല. ഇതുുറപ്പു വരുത്താന്‍ യു.എ.ഇ സര്‍ക്കാറിന്റെ ഒരു കോടി ഭക്ഷണപ്പൊതി പദ്ധതി. ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഭാര്യ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി. യു.എ.ഇ ഭക്ഷ്യബാങ്കാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. പാകം ചെയ്ത ഭക്ഷണമോ അല്ലെങ്കില്‍ ഭക്ഷണം തയ്യാറാക്കാനുള്ള അവശ്യ വസ്തുക്കളോ നല്‍കാനാണ് തീരുമാനം.

രാജ്യത്തെ ഒരാള്‍ പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഉറപ്പ് നല്‍കി. ഭക്ഷണമൊരുക്കുന്നത് മാനുഷികവും സാമൂഹികവുമായ മുന്‍ഗണനയാകണമെന്നും ഒരാള്‍ പോലും ചികിത്സയും ഭക്ഷണവും ലഭിക്കാത്ത സാഹചര്യത്തില്‍ എത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.