1470-490

എല്ലാത്തിനും പിന്നിൽ അവനാ… ഉരക മസ്തിഷ്കം

Vinisha T K

ഭക്ഷണം, ലൈംഗികത എന്നിവയിൽ നിന്നും നിയന്ത്രണമുണ്ടാക്കാനും, അപകടത്തിൽ നിന്നും മാറി നിൽക്കാനും മനുഷ്യർ ഏറെ പാടുപെടാറുണ്ട്. എന്നാൽ ഇവയിലേക്ക് മനുഷ്യൻ്റെ ശ്രദ്ധ വേഗത്തിലെത്തുന്നത് എന്തുകൊണ്ട്. ഉരക മസ്തിഷ്കത്തിന് ഇതിൽ പങ്കുണ്ടോ? എന്താണ് ഉരക മസ്തിഷ്കം?

തീർച്ചയായും പറയാം ഭക്ഷണം, ലൈംഗികത, അപകടം എന്നിവയിലേക്ക് മനുഷ്യ ശ്രദ്ധ ഏറ്റവും വേഗത്തിലെത്താൻ കാരണമാകുന്നത് മനുഷ്യ മസ്തിഷ്കം തന്നെയാണ്.
മനുഷ്യ മസ്തിഷ്കം പരിണാമം ചെയ്യപ്പെട്ടത് 3 ഘട്ടങ്ങളിലൂടെയാണ്.ഈ മൂന്ന് ഘട്ടങ്ങളിലും ഒന്നിന്ന് മുകളിൽ ഒന്ന് എന്ന രീതിയിൽ 3 മസ്തിഷ്കങ്ങളും രൂപപ്പെട്ടു. ഉരക മസ്തിഷ്കം (Reptilian complex), സസ്തിനികളുടെ മസ്തിഷ്കം ( Limbic system) , സെൻട്രൽ കോർടെക്സ് (Central cortex) .ഇതിൽ ഏറ്റവും പൂർവ്വികമായതാണ് ഉരക മസ്തിഷ്കം.ഹൃദയമിടിപ്പ് ,ശ്വസനം, ശരീരോഷ്മാവ് എന്നിവ നിയന്ത്രിച്ച് ജീവൻ നിലനിർത്തുന്നത് ഉരക മസ്തിഷ്കമാണ്. ഉരകങ്ങളോട് സാമ്യമുള്ള ഈ മസ്തിഷ്കം ചുറ്റുപാടിനെ നിരീക്ഷിക്കുന്നു. ഭക്ഷണം, ഇണ ചേരൽ, അപകടം എന്നിവയെക്കുറിച്ച് ചിന്ത നൽകുന്നത് ഉരക മസ്തിഷ്കമാണ്. തീയിൽ കൈ കൊള്ളുമ്പോൾ കൈ പിൻവലിക്കാനുള്ള നിർദ്ദേശം ലഭിക്കുന്നത് ഉരക മസ്തിഷ്കത്തിൽ നിന്നാണ് .മാർക്കറ്റിംങ്ങിനായി പരസ്യകമ്പനികൾ
ഇലക്ട്രിക് സ്വിച്ചിൻ്റെ പരസ്യത്തിൽ സ്ത്രീകളെ അഭിനയിപ്പിക്കുന്നതും, ലൈഫ് ഇൻഷൂറൻസ് കമ്പനികൾ അപകടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതും ഉരക മസ്തിഷ്കത്തിൻ്റെ ഈ പ്രേരണയെ അടി
സ്ഥാനമാക്കിയാണ്.

മറ്റു മസ്തിഷ്കങ്ങളുടെ സവിശേഷതകൾ എന്തൊല്ലാം

ഉരക മസ്തിഷ്കത്തിന് മുകളിലായി രൂപം കൊണ്ടതാണ് സസ്തിനികളുടെ മസ്തിഷ്കം എന്നറിയപ്പെടുന്നു Limbic System.വികാരം, ഉത്കണ്o, വാത്സല്യം എന്നിവയുടെ ഉറവിട കേന്ദ്രമാണ് Limbic System.

ഏറ്റവും പുറമേ കാണപ്പെടുന്ന മൂന്നാമത്തെ മസ്തിഷ്കമാണ് Central cortex. മറ്റു ജീവികളിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്ന ലോജിക്കിൻ്റെ അടിസ്ഥാനത്തിലാണ് central cortex പ്രവർത്തിക്കുന്നത്. എഴുത്ത്, വായന, കണ്ടെത്തൽ തുടങ്ങിയവയിലേക്ക് മനുഷ്യ ചിന്തയെ നയിക്കുന്നത് ഈ മസ്തിഷ്കമാണ്.

ഇനിയും പുതിയ മസ്തിഷകങ്ങൾ സൃഷ്ടിക്കപ്പെടുമോ?

കാലക്രമേണ ഇനിയും പുതിയ മസ്തിഷ്ക ഭാഗങ്ങൾ രൂപപ്പെടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ പുതിയ മസ്തിഷ്ക ഭാഗങ്ങൾ രൂപപ്പെട്ടാലും പഴയ ഭാഗങ്ങൾ നശിക്കാതെ നിലനിൽക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കടപ്പാട്: Dr.Vivek Poonthiyil

Comments are closed.