സ്പ്രിം ക്ളറിൽ ഹൈക്കോടതി

സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. എന്നാൽ ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ട്. സ്പ്രിംക്ലർ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റകൾക്ക് സർക്കാർ ഉത്തരവാദിത്വം വഹിക്കണം. നിയമ വകുപ്പ് അറിയാതെ കരാർ നടപ്പാക്കിയത് എന്തിനെന്ന് വിശദീകരണം വേണമെന്നും ഹൈക്കോടതി പറഞ്ഞു.
കമ്പനിയുടെ കൈയിൽ വിവരങ്ങൾ സുരക്ഷിതമാണെന്ന് എന്താണ് ഉറപ്പെന്ന് കോടതി ചോദിച്ചു. വ്യക്തിയുടെ ആരോഗ്യ വിവരങ്ങൾ പ്രധാനപ്പെട്ട രേഖയാണ്. കരാറിൽ മൂന്നാം കക്ഷിയുടെ ആവശ്യം എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
Comments are closed.