1470-490

കൊച്ചി നഗരാതിർത്തികൾ അടച്ചു.

കൊച്ചി കോർപ്പറേഷൻ അതിർത്തികൾ അടയ്ക്കാൻ തീരുമാനമായി. പ്രദേശം ഹോട്ട്‌സ്‌പോട്ടായി മാറിയ സാഹചര്യത്തിലാണ് കോർപ്പറേഷൻ അതിർത്തികൾ അടച്ചത്.

കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവയാണ് എറണാകുളം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ. ഇന്നലെ മുതൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൊച്ചിയിൽ വലിയ രീതിയിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. സോൺ രണ്ടിൽപ്പെട്ട എറണാകുളം ജില്ലയിൽ ഏപ്രിൽ 24 മുതൽ മാത്രമാണ് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വരുക. ഇളവുകൾ ലഭിച്ചുവെന്ന തെറ്റിദ്ധാരണയിൽ ധാരാളം ആളുകൾ നിരത്തിലിറങ്ങുന്ന പ്രവണതയാണ് ഇന്നലെ കണ്ടത്. എന്നാൽ ഹോട്ട്‌സ്‌പോട്ടുകളിൽ ഇളവുകളുണ്ടാകില്ല.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612