1470-490

കണ്ണൂരിൽ കടുത്ത നിയന്ത്രണങ്ങളുമായി ജില്ല പോലീസ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്കു ഡൌണുമായി ബന്ധപ്പെട്ട റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ല പോലീസ്. നോര്‍ത്ത് സോണ്‍ IG അശോക് യാദവ് IPS ന്‍റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്‍റ്ഐന്‍ ചെയ്യാനും കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചു. ഇതിനായി ജില്ലയില്‍ മൂന്ന് എസ് പി മാർക്ക് ചുമതല നല്കി.
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ജി എച്ച് IPS – കണ്ണൂർ,
നവനീത് ശർമ IPS , തളിപറമ്പ സബ് ഡിവിഷൻ,
അരവിന്ദ് സുകുമാർ IPS ഇരിട്ടി സബ് ഡിവിഷൻ ,തലശേരി സബ് ഡിവിഷൻ
എന്നിങ്ങനെ ചുമതല കൊടുത്ത് കടുത്ത നിയന്ത്രണങ്ങൾക്കാണ് പോലീസ് യോഗത്തില്‍ തീരുമാനമായത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612