1470-490

പ്രവാസികള്‍ക്ക് സാന്ത്വനമേകാന്‍; കലാ ദുബായ്


കൊറോണ വൈറസ് ഉണ്ടാക്കിയ രോഗ ഭീതിയിലും ലോക് ഡൌണ്‍ മൂലമുണ്ടായ തൊഴില്‍ പ്രതിസന്ധി തീര്‍ത്ത ആശങ്കകളുടെ ഉള്‍ചൂടിലും വിയര്‍ത്ത് ഒലിക്കുന്ന പ്രവാസികള്‍ക്ക് കലാ ദുബായ് ആശ്വാസമാവുകയാണ്. ദിവസങ്ങളോളമായി ജോലിയില്ലാതെ റൂമുകളില്‍ ഇരിക്കുന്ന പലര്‍ക്കും മുന്നോട്ടുള്ള യാത്രയെ കുറിച്ച് വലിയ ആശങ്കകളാണ് ഇപ്പോള്‍ ഉള്ളത്.

ലോക് ഡൌണ്‍ ഇനിയും നീണ്ടു പോകുകയാണെങ്കില്‍ നാട്ടിലുള്ള കുടുംബത്തിന് ചിലവിനു വേണ്ട പണം കണ്ടെത്തുക പോയിട്ട് ഇവിടത്തെ നിത്യ ജീവിത ത്തിനുള്ള വക പോലും കണ്ടെത്താന്‍ കഴിയാതെവരും. ഓരോ പ്രവാസിയേയും ഇപ്പോള്‍ കൂടുതല്‍ അലട്ടുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ട ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയാണ് കലാ ദുബായിയുടെ പ്രവര്‍ത്തകര്‍. ഭക്ഷണത്തിനും മറ്റു അത്യാവശ്യങ്ങള്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതിനിടയില്‍ വേണ്ട വിധത്തിലുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കലാ ദുബായ് പ്രവര്‍ത്തകര്‍.
അതോടൊപ്പം ഭക്ഷണ പ്രതിസന്ധി കാരണം കഷ്ടത അനുഭവിക്കുന്ന മിണ്ടാപ്രാണികളെയും പരിഗണിക്കാതിരിന്നില്ല.
കൂടാതെ ദുബൈ കെയർ വോളന്ടീരോടൊപ്പം കോവിഡ് ടെസ്റ്റ്‌ നടത്താൻ വോളന്റീർ സേവനം നടത്തി സഹായിച്ചു.
ദുബൈ ഹെൽത്ത്‌ അതോറിറ്റി യുടെ ഐസൊലേഷൻ ബിൽഡിംഗ്‌ ഒരുക്കുന്നതിലും വലിയ പങ്ക് വഹിച്ചു. അത് കൂടാതെ
വിസിറ്റ് വിസയില്‍ എത്തിയവരില്‍ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി വേണ്ട സൌകര്യങ്ങള്‍ ഒരുക്കാനും പ്രത്യേകമായ ശ്രദ്ധ കൊടുക്കാനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്.
ലോക്ക് ഡൌൺ മൂലമുണ്ടായ തൊഴിൽ നഷ്ടം, ശമ്പളമില്ലായ്മ, രോഗ ബാധയുടെ ആശങ്ക കാരണം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവാർക്ക ടെലി കൗൺസിലിങ് നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.

തങ്ങളുടെ ദൌത്യത്തെ കുറിച്ച് കലാ ദുബായ് പ്രവര്‍ത്തകര്‍ പറയുന്നത്; _“ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. വലിയ രീതിയില്‍ ഉള്ള അന്നദാനമോ കാരുണ്യപ്രവര്‍ത്തനങ്ങളുടെ വലിയ കണക്കുകള്‍ നിരത്തി കയ്യടി വാങ്ങാനുള്ള ശ്രമങ്ങളോ അല്ല. ആകുലപ്പെടുന്നവരുടെ മനസ്സില്‍ സാന്ത്വനമാവാനും, ഒറ്റപ്പെടുന്നവരേ ചേര്‍ത്തു പിടിച്ചു ആശ്വാസം പകരാനും പട്ടിണി മറച്ചു വച്ചു ജീവിക്കുന്നവന്‍റെ മുന്നില്‍ ഇത്തിരി അന്നമാവാനും വിഹ്വലതകള്‍ അടക്കിപ്പിടിച്ചു വിങ്ങുന്നവന്‍റെ വാക്കുകള്‍ക്ക് കാതു കൊടുക്കാനുമുളള എളിയ ശ്രമമാണ് ഈ രോഖകാലത്ത് ഞങ്ങള്‍ നടത്തുന്നത്, ഇതുമാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്നും താങ്ങും തണലുമായി കലാ ദുബായ് പ്രവര്‍ത്തകര്‍ കൂടെ ഉണ്ടാവും എല്ലാ വിഭാഗം ജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളി ആകാൻ കലാ ദുബായ് പ്രസിഡന്റ് അഷറഫ് T P ആവശ്യ പെട്ടു.

ASHARAF T P
KALA DUBAI
PRESIDENT
DUBAI UAE
ashf646@gmail.com
00971501525913

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612