1470-490

ഇന്ത്യന്‍ സ്‌കൂളുകള്‍ ട്യൂഷന്‍ ഫീ മാത്രം

റിയാദ് : കൊറോണ പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസി കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസം നൽകി ഇന്ത്യൻ എംബസ്സി. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചാണ് എംബസ്സിയുടെ ആശ്വാസ നടപടി. സഊദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ ട്യൂഷന്‍ ഫീസ് മാത്രമാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുകയെന്നും സ്‌കൂളുകൾ ഈടാക്കി വരുന്ന മറ്റ് ഫീസുകൾ നൽകേണ്ടതില്ലെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

രക്ഷിതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അംബാസഡർ ഡോ ഔസാഫ് സയീദിന്റെ ഹയര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്തത്. ഫീസ് കുടിശ്ശികയുണ്ടെങ്കിലും ഓൺലൈൻ ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും. സഊദിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ
സി.ബി.എസ്.ഇ സ്‌കൂളുകളും ഇതേ തീരുമാനം നടപ്പിലാക്കണം. ജൂൺ ഒന്ന് വരെയുള്ള കാലയളവിലാണ് ഈ ആനുകൂല്യം ലഭ്യമാവുക. നിലവിലുള്ള അധ്യാപകരെയും ജീവനക്കാരെയും സ്‌കൂളുകളിൽ നിന്ന് പിരിച്ചു വിടില്ലെന്നും ജീവനക്കാർക്ക് അലവൻസിൽ മാറ്റം വരുത്തി ശമ്പളം ഉറപ്പു വരുത്തണമെന്നും എംബസി രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളോടും ആവശ്യപെട്ടിട്ടുണ്ട്.

Comments are closed.