ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൂത്താളി ജില്ലാ കൃഷി തോട്ടത്തിലെ 59 സ്ഥിരം തൊഴിലാളികള്‍ തങ്ങളുടെ ആദ്യത്തെ ശമ്പളം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ തയ്യാറാണെന്ന് കാണിച്ചു ഫാം സൂപ്രണ്ടിന് സമ്മതപത്രം നല്‍കി. കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന ജന വിഭാഗങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് ആദ്യ ശമ്പളം കൈമാറുന്നതെന്ന് തൊഴിലാളികള്‍ സൂപ്രണ്ടിന് നല്‍കിയ സമ്മതപത്രത്തില്‍ പറയുന്നു. 2020 മാര്‍ച്ചിലാണ് സര്‍ക്കാര്‍ 59 പേരെ കൂത്താളി ജില്ലാ കൃഷി ഫാമില്‍ സ്ഥിരപ്പെടുത്തിയത് .ഇതില്‍ 48 പേര്‍ സ്ത്രീകളാണ്. രാജ്യവും സംസ്ഥാനവും സമാനതകളില്ലാത്ത ദുരിതത്തിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടന്നു പോകുമ്പോള്‍ കഷ്ടപ്പാട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ വേതനം ഉപകാരപ്പെടട്ടെ എന്നു കരുതിയും, ഈ പ്രതിസന്ധിക്കിടയിലും തങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് സ്ഥിരം ജോലി നല്‍കാന്‍ തയ്യാറായ സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദി സൂചകമായുമാണ് ശമ്പളം കൈമാറാന്‍ തീരുമാനമെടുത്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കോവിഡ് ലോക്ക് ഡൗണ്‍ കാരണം മാത്രം മേജര്‍ സര്‍ജറി മാറ്റി വച്ച വനിതാ തൊഴിലാളിയും വിധവകള്‍ അടക്കമുള്ളവരും തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറന്ന് കൊണ്ടാണ് മുന്നോട്ട് വന്നത്. ഇത് കൂത്താളി ജില്ലാ ഫാമിനും കൃഷി വകുപ്പിനും അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.
Comments are closed.