1470-490

ജാറത്തിങ്ങലിൽ ഭക്ഷ്യ-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കാടാമ്പുഴ:മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ‘കനിവ് ‘ സഹായ പദ്ധതിയിലൂടെ പത്താം വാർഡ് ജാറത്തിങ്ങലിൽ നൂറ്റിഎഴുപതോളം കുടുംബങ്ങൾക്ക് ആവശ്യ സാധനങ്ങൾ വീടുകളിലെത്തിച്ച് നൽകി.

കെ എം സി സി പ്രവർത്തകരുടെയും ഉദാരമനസ്കരായ വ്യക്തികളുടേയും സഹകരണത്തോടെയാണ് പലചരക്ക് വിഭവങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റുകൾ യൂത്ത് ലീഗ് പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകിയത്.
വൈറ്റ് ഗാർഡ് അംഗം നിസാം പരപ്പിലിന് വിതരണത്തിനുള്ള കിറ്റുകൾ നൽകി കൊണ്ട് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മാടക്കൽ മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു.അലവി ചെകിടപ്പുറം,കരീം പുളിക്കൽ ,ശറഫുദ്ധീൻ പുളിക്കൽ,ഇബ്രാഹിം പുളിക്കൽ,ഫൈസൽ കെ പി ,അലവിക്കുട്ടി പറമ്പാടൻ,
സലാം പി എം
മുസ്തഫ എ,ജസീം എ.കെ,ആസിഫ് കുന്നക്കാടൻ, ഇസ്മയിൽ എ എന്നിവർ നേതൃത്വം നൽകി.

Comments are closed.