1470-490

ചരമം

സഖാവ് പി.രാഘവൻ നായര്
സഅരങ്ങിൽ ശ്രീധരേട്ടനുമായി ചേർന്ന് പാർട്ടിയിലും പൊതുരംഗത്തു. നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.
സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന കാലം മുതൽ അറിയുന്ന നേതാവ.
വി. കുട്ടിക്കൃഷ്ണൻ നായർ, അഡ്വ.പി.കെ.ശങ്കരൻ കുട്ടി, സ പി.രാഘവൻ നായർ സ പി ഐ ഇട്ടൂപ്പ് ശ്രീധരേട്ടന്റെ ലഫ്റ്റനന്റ് മാരായിരുന്നു.
ദേശീയ സമ്മേളനത്തിന്റെെ കൊടിമര ജാഥ നയിച്ചത് സകുറ്റിയിൽ നാരായണൻ ആയിരുന്നു.
എന്റെ ഓർമ ശരിയാണെങ്കിൽ രാഘവൻ നായരായിരുന്നു ഡപ്യൂട്ടി ലീഡർ
1975 ഓർക്കാൻ പേടി തോന്നുന്ന വർഷമാണ്.
അടിയന്തിരാവസ്ഥയിലെ ഭീകരത ഇരുൾ പരത്തിയ നാളുകൾ
സോഷ്യലിസ്റ്റുകാരായ അദ്ധ്യാപകർക്കായി രാഘവൻ നായർ മുൻകൈയെടുത്ത് രൂപീകരിച്ച സോഷ്യലിസ്റ്റ് അദ്ധ്യാപക വേദി ത്തടിയന്തിരാവസ്ഥയിൽ സജീവമായിരുന്നു.
രാഘവൻ നായരുടെ കൈപ്പടയിൽ എഴുതിയ കത്തുകൾ പാർട്ടിക്കാരായ അദ്ധ്യാപകർക്ക് എത്തിച്ചു കൊടുത്ത ഓർമകൾ! കാരണം വടകരയിൽ ആ സംഘടനയുടെ കൺവീനർ എന്നെറെ ജ്യേഷ്ഠൻ എടയത്ത് കൃഷ്ണനായിരുന്നു.
1980 ൽ പാർട്ടി നെടുകെ പിളർന്നു മാറിയ സമയം.
മൊത്തത്തിൽ ഒരു സ്തംഭനാവസ്ഥ! ചന്ദ്രശേഖർ പ്രസിഡന്റായി പാർട്ടിയെ നയിക്കാനുണ്ട് എന്ന ഒരു ആശ്വാസം മാത്രം
എന്റെ ഓർമ്മയിൽ ശ്രീധരേട്ടന്റെ വീട്ടിൽ നേതാക്കൾ ഒത്തു കൂടി. കുട്ടികൃഷ്ണൻ നായരായിരുന്നു യോഗം വിളിച്ചത്.
കോഴിക്കോട് ജില്ലാ സമ്മേളനയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീടത് സംസ്ഥാന സമ്മേളനമായി മാറി.
പാർട്ടി പ്രവർത്തകർക്ക് ആ പ്രതിസന്ധിയിൽ ആവേശം നൽകലായിരുന്നു ലക്ഷ്യം.
അതിന്നിടയിൽ ചന്ദ്ര ശേഖരൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.ജോസഫ് മാത്തൻ താൽക്കാലിക പ്രസിഡന്റായി.
കോഴിക്കോടിനെ ഇളക്കിമറിച്ച റാലിക്ക് ശേഷം മാനാഞ്ചിറ മൈതാനിയിൽ ചേർന്ന പൊതുസമ്മേളനം പാർട്ടി അഖിലേന്ത്യ സിക്രട്ടറി രാമകൃഷ്ണഹെഗ്ഡെഉദ്ഘാടനം ചെയ്തു.
ഇത് പറഞ്ഞത് രാഘവൻ നായർ മാസ്റ്റർ ഈ സമ്മേളനത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.
ശ്രീധരേട്ടനെ പാർട്ടി പുറത്താക്കിയപ്പോൾ ആദ്ദഹം
ശ്രീധരേട്ടന്റ കൂടെ നിന്നു.
പിന്നീടങ്ങോട്ട് മാഷ് പൊതുരംഗത്ത് നിന്ന് മാറ്റുകയായിരുന്നു.
സഹകരണ മേഖലയിലെ ഒരു കാലത്തെ പാർട്ടി സാന്നിദ്ധ്യം എന്നാൽ രാഘവൻ നായർ മാഷായിരുന്നു.
ഓർമ്മകളിൽ ധാരാളം
ആരുടെ മുമ്പിലും തല കുനിക്കാത്ത ഉജ്വല വ്യക്തിത്വത്തിനുടമയായ ആരാധ്യനായ രാഘവൻ നായർ മാസ്റ്ററുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ 

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612