1470-490

ചാലക്കുടിയെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി

ചാലക്കുടി നഗരസഭയെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസം ഏറെ ആശയക്കുഴപ്പത്തിന് കാരണമായ തീരുമാനം രാത്രി ഏറെ വൈകിയാണ് ഉണ്ടായത്. ചാലക്കുടിക്ക് പകരം മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ച കോടശ്ശേരി പഞ്ചായത്തിനെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി.

പഴയ കണക്ക് വെച്ചായിരുന്നു ചാലക്കുടി നഗരസഭയെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴത്തെ കണക്ക് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ചാലക്കുടി നഗരസഭയെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി ഉത്തരവായത്. ഇത് പ്രകാരം ചാലക്കുടിക്ക് ഓറഞ്ച് സോണിലുളള ഇളവുകൾ ഉണ്ടായിരിക്കും. എന്നാൽ അനാവശ്യ യാത്രകളും മറ്റു ഒഴിവാക്കേണ്ടതാണ്

Comments are closed.