1470-490

കവിതയുമായി അൻഷിത്ത്


ഉള്ളിയേരി: കോവിഡ് കാലം സർഗാത്മകമാക്കാൻ കവിതാ രചനയിൽ മുഴുകിയിരിക്കുകയാണ് ഉള്ള്യേരിക്കാരൻ അൻഷിത്ത്.ഇതിനകം പത്തിലേറി കവിതകൾ എഴുതി കവിതകൾക്ക് അൻഷിത്ത് തന്നെ ഈണം നൽകി. നിരവധി സ്റ്റേജുകളിൽ പാടിയ കലാകാരൻ കവിതയിലേക്ക് തിരിയുന്നത് തികച്ചുo യാദൃച്ഛികമായിട്ടാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററും ബന്ധുമിത്രാദികളിള്ളവരും അൻഷിത്തിൻ്റെ കവിതയെ പ്രോത്സാഹിപ്പിച്ചു.സംഗീതത്തിലെന്നപോലെ കവിത രചനയിലും മുഴുകിയ യുവ കവി കോവിഡ് കാലത്ത് അകത്തിരിക്കുമ്പോൾ എഴുത്ത് തുടരുകയായിരുന്നു. അച്ഛനുവേണ്ടിയായിരുന്നു ആദ്യ കവിത രചിച്ചത്. യൂടൂബിൽ നിന്നാണ് അൻഷിത്ത് സംഗീതം പഠിക്കുന്നത്. അച്ഛൻ അനിൽകുമാർ അമ്മ ഷൈനി സഹോദരൻ അൻഷജ് എന്നിവർ എല്ലാം പിന്തുണയുമായ് കൂടെയുണ്ട്.

Comments are closed.