1470-490

വെളളക്കരം ഓണ്‍ലൈനായി അടയ്ക്കാം

വെളളക്കരം സ്വീകരിക്കുന്ന കൗണ്ടറുകള്‍ കോവിഡ് കാരണം അടച്ചിട്ടിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മീറ്റര്‍ റീഡിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മുന്‍ മാസങ്ങളിലെ ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ വെളളക്കരം അടയ്ക്കാനുളള സൗകര്യം പല സെക്ഷനുകളിലും ഒരുക്കിയിട്ടുണ്ട്. പിന്നീട് റീഡിങ്ങ് എടുക്കുന്ന മുറയ്ക്ക് ബില്ല് ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ലോക്ക്ഡൗണ്‍ കാലയളവില്‍ ബില്ലുകള്‍ അടയ്ക്കുന്നത് വൈകിയാലും പിഴ  ഈടാക്കില്ല. സര്‍വ്വീസ് ലൈനില്‍ വരുന്ന ചോര്‍ച്ചകള്‍ ഉപഭോക്താക്കള്‍ ലൈസൻസുള്ള പ്ലംബറെ ഏര്‍പ്പാടു ചെയ്ത് പരിഹരിക്കണമെന്ന് കോഴിക്കോട് പി.എച്ച്. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട  പരാതികള്‍ 1916 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. ഓണ്‍ലൈന്‍ പെയ്‌മെന്റിനായി http://epay.kwa.kerala.gov.in എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2370584, 8547638056.

Comments are closed.